പ്രകൃതിയുടെ വരദാനങ്ങളായ കാടും മലയും അരുവികളും കായലുകളും എല്ലാം എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ്, തിരക്കുപിടിച്ച ജീവിതത്തിൽ നമ്മെ അൽപ്പമെങ്കിലും സ്വാന്തനിപ്പിക്കാൻ ഇവയ്ക്ക് കഴിയാറുണ്ട്, മാനസിക സമ്മർദ്ദത്തിൽനിന്നും അൽപ്പം മോചനം, പ്രകൃതി സൗന്ദര്യത്തോടൊപ്പം അൽപ്പ സമയം ചിലവഴിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു, മലപ്പുറം ജില്ലയിലെ കടലുണ്ടിയിലേക്ക് വരൂ, കടലുണ്ടി പുഴയുടെ ഭംഗിയും, കണ്ടൽ കാടുകളുടെ സൗന്ദര്യവും നമുക്കാസ്വദിക്കാം, പ്രകൃതിയുടെ വശ്യ സൗന്ദര്യമാസ്വദിച്ചു പക്ഷി സങ്കേതത്തിലൂടെ പുഴയിലൂടെയുള്ള തോണിയാത്ര, അതൊരു മറക്കാൻ പറ്റാത്ത അനുഭവം തന്നെ ആയിരിക്കും കൂടെ പുഴ മീൻ പൊരിച്ചതും നല്ല നാടൻ സദ്യയും ആയാലോ !, ജീവിതത്തിലെന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒരു അനുഭവത്തിലേക്ക് ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു…
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://riverviewkadalundi.com/